ചാവക്കാട്: എസ്.എൻ.ഡി.പി യോഗം മണത്തല ശാഖയിലെ വനിതാ സംഘം ഭാരവാഹികളുടെ യോഗം നടന്നു. ശാഖാ വനിതാ സംഘം പ്രസിഡന്റ് ഷീബ ജയപ്രകാശ് അദ്ധ്യക്ഷയായി. സെക്രട്ടറി സിന്ധു അനിൽകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി പി.സി. സുനിൽകുമാർ പദ്ധതി വിശദികരണം നടത്തി. വനിതാ സംഘം വൈസ് പ്രസിഡന്റ് നളിനി ശിവലിംഗദാസ്, ഷീന രാജൻ, രതി രാജൻ, ബിന്ദു രവിപ്രകാശ്, സുമീറ രതീഷ്, കണ്ടമ്പുള്ളി ശാന്ത, സുലോചന രാമചന്ദ്രൻ, ശാന്ത ചന്ദ്രൻ, സുനിത മണികണ്ഠൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.