മാള: മാള എസ്.എൻ.ഡി.പി യൂണിയനിലെ കുഴൂർ ശാഖയിൽ കുടുംബ യോഗങ്ങളുടെ സംയുക്ത വാർഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഷിക സമ്മേളനം യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വാഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് പി.കെ. സാബു മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ, കൗൺസിലർ സുബ്രൻ ആലമറ്റം, ടി.എൻ. ബേബി, ബിജി ഷാജി, ജിഷ സേതുരാജൻ, ടി.എസ്. പുഷ്പൻ, യദുകൃഷ്ണൻ, എം.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികൾ നടന്നു...