ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയന്റെ 42, 43-ാം വാർഷിക പൊതുയോഗം യൂണിയൻ ഓഫീസ് ഹാളിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ ഭദ്രദീപം തെളിച്ചു. ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ പ്രവർത്തന റിപ്പോർട്ടും, വരവ് - ചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
ശാഖകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. തുടർന്ന് 2020-21 ബഡ്ജറ്റ് അവതരിപ്പിച്ചു. 77 ലക്ഷം രൂപയുടെ ബഡ്ജറ്റാണ് സെക്രട്ടറി അവതരിപ്പിച്ചത്. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.പി. സുനിൽകുമാർ (മണപ്പുറം), എ.എസ്. വിമലാനന്ദൻ മാസ്റ്റർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.വി. ഷൺമുഖൻ, ചാണാശ്ശേരി സുഗതൻ, കൗൺസിൽ അംഗങ്ങളായ കെ.കെ. പ്രധാൻ, കെ.കെ. രാജൻ, ഇ.ഐ. ചന്ദ്രൻ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, രാമചന്ദ്രൻ തിണ്ടിയേത്ത്, പി.കെ. മനോഹരൻ, വനിതാ സംഘം സെക്രട്ടറി, ഷൈലജ കേശവൻ, കെ.ടി. വിജയൻ എന്നിവർ സംസാരിച്ചു.
യൂണിയന്റെ കീഴിലുള്ള ശാഖാ ഭാരവാഹികൾ പരിപാടിയിൽ സംബന്ധിച്ചു. യൂണിയൻ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ വാർഷിക പൊതുയോഗ പരിപാടിക്ക് നേതൃത്വം നൽകി.