ഗുരുവായൂർ: ഗുരുവായൂർ സ്‌പോർട്‌സ് അക്കാഡമി 15ന് ഗ്രാസ്സ് റൂട്ട് ദിനമായി ആചരിക്കുന്നു. ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷനും അഖിലേന്ത്യാ ഫുഡ്‌ബാൾ ഫെഡറേഷനും ഗ്രാസ്സ് റൂട്ട് ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഗുരുവായൂർ സ്‌പോർട്‌സ് അക്കാഡമി 15ന് ഗ്രാസ്സ് റൂട്ട് ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി 15 മുതൽ 19 വരെ വെറ്ററൻസ് ഫുട്‌ബാൾ ടൂർണമെന്റും കുട്ടികളുടെ ഫുട്‌ബാൾ മേളയും സംഘടിപ്പിക്കും.
മുതുവട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ടൂർണമെന്റ് 15ന് വൈകീട്ട് നാലിന് ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി ടീച്ചർ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, കൗൺസിലർ സുരേഷ് വാര്യർ, മമ്മിയൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.കെ. പ്രകാശൻ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ എ.വി. പ്രശാന്ത്, ഡോ. ഷൗജാദ് അഹമ്മദ് എന്നിവർ പങ്കെടുക്കും.
എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികളായ സി. സുമേഷ്, ടി.എം. ബാബുരാജ്, വി.വി. ഡൊമിനി എന്നിവർ അറിയിച്ചു.