bhaskaran
ടി.സി. ഭാസ്‌ക്കരൻ

എരുമപ്പെട്ടി: മുതിർന്ന കോൺഗ്രസ് നേതാവും എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ ടി.സി. ഭാസ്‌ക്കരൻ (75) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ശിവദാസൻ, കൃഷ്ണദാസൻ. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി പാർട്ടി പതാക പുതപ്പിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കേശവൻ, മണ്ഡലം പ്രസിഡന്റ് എം.കെ.ജോസ്, പഞ്ചായത്ത് പ്രസിഡന്റ് മീന ശല മോൻ, വൈസ് പ്രസിഡന്റ് കെ.ഗോവിന്ദൻകുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ.കബീർ, കോൺഗ്രസ് നേതാക്കളായ പി.എസ്.സുനീഷ്, എം.എം സലിം, രഘു കരിയന്നൂർ, മുരളി അമ്പലപ്പാട്ട് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.