തൃശൂർ: പൊരി വെയിലിൽ വിയർത്തു കുളിച്ചവർക്ക് ആശ്വാസമായി കോർപറേഷന്റെയും സന്നദ്ധ സംഘടനകളുടെയും ദാഹജല വിതരണം. കോർപറേഷൻ ഓഫീസിന് മുന്നിലും മറ്റ് വിവിദ കേന്ദ്രങ്ങളിലുമാണ് കുടുംബശ്രികളുടെ നേതൃത്വത്തിൽ സംഭാര വിതരണവും ഔഷധ കുടിവെള്ളവും നൽകിയത്. ശ്രീമൂല സ്ഥാനത്ത് സേവഭാരതിയുടെ നേതൃത്വത്തിലാണ് എല്ലാവർഷവും ദാഹജലം നൽകാറുണ്ടായിരുന്നത്. എന്നാൽ ഇത്തവണ അവിടെ വടക്കുന്നാഥ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ദാഹജല വിതരണം നടത്തിയത്. സേവാഭാരതി വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്തി. മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്ന പാണ്ടി സമൂഹമഠം വഴിയിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭര വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് നേതൃത്വം നൽകി.