വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ മുല്ലപ്പുള്ളി കരീപ്പാടത്ത് ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശം നടന്നു. രാവിലെ ഗണപതിഹവനം, അധിവാസം വിടർത്തി പൂജ, താള വാദ്യ ഘോഷ നാമജപ കീർത്തനങ്ങളോടെ ജീവകലശം ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് അഷ്ടബന്ധന്യാസം, ജീവകലശാഭിഷേക പൂജ. തുടർന്ന് ഉപദേവന്മാർക്ക് വിശേഷാൽ പൂജകൾ, ശതകലശാഭിഷേകം, രാവിലെ 11ന് ബ്രഹ്മകലശം എഴുന്നള്ളിച്ച് അഭിഷേകം, മഹാപൂജ, മഹാനിവേദ്യം, പതിവ് നിശ്ചയം, ആചാര്യ ദക്ഷിണ അന്നദാനം എന്നിവയുണ്ടായി. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി ചെമ്മാലിൽ നാരായണൻ കുട്ടിയും, ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തി ടി.എ. രഞ്ജിത്ത്, ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് കെ.ജി. കൃഷ്ണമൂർത്തി, രക്ഷാധികാരി കെ.പി.ജി. കാർത്തികേയൻ, സെക്രട്ടറി കെ.കെ. പുഷ്പരാജൻ, കെ.എസ്. ദീപൻ, കെ.എസ്. വസുധരൻ, കെ.കെ. മോഹനൻ, കെ.എസ്. പ്രസന്നൻ എന്നിവർ നേതൃത്വം നൽകി...