pipe-line-broken

കരുവന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന പൈപ്പ് ലൈൻ പൊട്ടി റോഡിലുണ്ടായ കുഴിയിൽ വെള്ളം പാഴായി പോകുന്നു

ചാവക്കാട്: കരുവന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന ശുദ്ധജല പൈപ്പ് മൂന്നാംകല്ലിനും, സ്വാമിപടിക്കും മദ്ധ്യേ എൻ.എച്ച് റോഡിൽ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങീട്ട് ആഴ്ചകൾ. എന്നാൽ ഇതുവരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ തിരിഞ്ഞി നോക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുന്നു. വെള്ളം നിറഞ്ഞ് റോഡിൽ വലിയ കുഴി രൂപപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ പരാതി പറയുന്നത്. ഗുരുവായൂരിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം ആകുമ്പോഴേക്കും ഒരുമനയൂർ ചേറ്റുവ ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത്. പൈപ്പ് പൊട്ടുവാനുള്ള കാരണം കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.