തൃശൂർ: പൂരം കൂടാൻ നേതാക്കളുടെ നിരയെത്തി. മഠത്തിൽ വരവ് പഞ്ചവാദ്യത്തിനും ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റം കാണുന്നതിനുമായി രാവിലെ മുതൽ തന്നെ നേതാക്കളുടെ നിരയുണ്ടായിരുന്നു. സംഘാടകന്റെ റോളിലായിരുന്നു മന്ത്രി വി.എസ്. സുനിൽകുമാർ. മഠത്തിൽ വരവ് പഞ്ചവാദ്യം കാണാൻ സി.പി.എം എറണാകുളം സെക്രട്ടറി പി. രാജീവ്, സി.എം.പി നേതാവ് സി.പി. ജോൺ, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവരെത്തിയിരുന്നു. കെ. രാജൻ എം.എൽ.എ, തൃശൂർ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി, തരികിട സാബു തുടങ്ങിയവരും എത്തിയിരുന്നു.