car
കേളി പാടത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ നിലയില്‍.

പുതുക്കാട്: കേളി പാടത്ത് നിയന്ത്രണം വിട കാർ തോട്ടിലേക്ക് കുപ്പുകുത്തി. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. മദ്യലഹരിയിലായിരുന്ന യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. യുവാക്കൾ പരിക്കേൽക്കാതെ രക്ഷപെട്ടു. തോട്ടിൽ വെള്ളം ഉണ്ടാകാതിരുന്നത് ദുരന്തം ഒഴിവാക്കി.

കഴിഞ്ഞ മാസം മദ്യലഹരിയിൽ കാറുമായി എത്തിയ യുവാക്കൾ സഞ്ചരിച്ച കാർ കേളി പാടത്ത് കനാലിലേക്ക് മറിഞ്ഞ് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. കേളിപാടത്ത് വയലുകൾ തരിശ് കിടക്കുന്നതും വെള്ളക്കുഴികളുമായതിനാൽ കഞ്ചാവ് സംഘങ്ങളും മദ്യപാനി സംഘങ്ങളും രാത്രിയിലും പകലും ഇവിടെ തമ്പടിക്കുകയാണ്. ആദ്യകാലങ്ങളിൽ പൊലീസ് പട്രോൾ ശക്തമായിരുന്നതിനാൽ സാമൂഹിക വിരുദ്ധർ ഈ പ്രദേശത്ത് എത്തുന്നതിന് കുറവുണ്ടായിരുന്നു. കഞ്ചാവുമായി എത്തുന്ന സംഘങ്ങൾ ചില്ലറ വില്പനക്കാർക്ക് കൈമാറുന്നതും ഇവിടെയാണ് . വിജനമായ പാടത്തിനു നടുവിലൂടെയുള്ള റോഡിലൂടെ കൊണ്ടുവന്ന് അറവ് മാലിന്യങ്ങൾ, കക്കൂസ് മാലിന്യം എന്നിവയും ഇവിടെ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. മാലിന്യ നിക്ഷേപം കേളി പാടത്തെ പട്ടികജാതി കോളനിവാസികൾക്ക് സാംക്രമിക രോഗഭീതി ഉയർത്തുകയാണ്. ഗ്രാമപഞ്ചായത്ത് അധികൃതർ മുൻകൈ എടുത്ത് കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.