പെരുമ്പിലാവ്: ഓടിക്കൊണ്ടിരിക്കെ ട്രാക്ടർ ടയർ പൊട്ടി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തിപ്പിലശ്ശേരി ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപം പാറോല വീട്ടിൽ പരേതനായ ഗോപി മകൻ സതീഷ് (സദു-49) ആണ് മരിച്ചത്.
സതീഷ് ഓടിച്ചിരുന്ന ട്രാക്ടർ പെരിങ്ങോട് കടങ്ങോട് റോഡിൽ വച്ച് ടയർ പൊട്ടി വൈദ്യുത പോസ്റ്റിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ധരിത്രി. മക്കൾ: സനിൽ, അമൃത.