തൃശൂർ: പൂങ്കുന്നം പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ വസന്തോത്സവത്തിന് ഇന്ന് തുടക്കമാകും. ശ്രീ സീതാരാമ സ്വാമി ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകിട്ട് ആറിന് ചലച്ചിത്രതാരം ജയസൂര്യ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. 23 വരെ കലാപരിപാടികൾ നടക്കും. ഇന്ന് വൈകിട്ട് 6.30ന് ശശാങ്ക് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴൽ കച്ചേരി. രണ്ടാം ദിവസം യുവസംഗീതജ്ഞൻ സന്ദീപ് നാരായണന്റെ സംഗീതക്കച്ചേരി. മൂന്നാം ദിനത്തിൽ അരുണാ സായിറാമിന്റെ സംഗീതക്കച്ചേരി. നാലാം ദിവസം കർണാടക സംഗീത രംഗത്തെ യുവസാന്നിദ്ധ്യമായ അഭിഷേക് രഘുറാമിന്റെ സംഗീതക്കച്ചേരി നടക്കും. അഞ്ചാം ദിവസം ചലച്ചിത്ര താരം നവ്യ നായരുടെ നൃത്തം. ആറാം ദിവസം പിന്നണി ഗായിക എസ്. മഹതി കർണാടക സംഗീതക്കച്ചേരി അവതരിപ്പിക്കും. 21 ന് സുകന്യ രാം ഗോപാലിന്റെ നേതൃത്വത്തിൽ 'സ്ത്രീ താൾ തരംഗ്' അവതരിപ്പിക്കും. എട്ടാം ദിവസം ഭരത് സുന്ദറിന്റെ സംഗീതക്കച്ചേരി. സമാപന ദിനമായ 23 ന് സംഗീതജ്ഞനായ ശരത്ത് കച്ചേരി അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്...