s-n-d-p
മേലൂർ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറികെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മേലൂർ: മേലൂർ ശാഖയുടെ വാർഷിക പൊതുയോഗം നടന്നു. ശാഖാ പ്രസിഡന്റ് വിജയൻ കരുമാന്ത്ര അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.എ. ഉണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്തിപ്പിള്ളി, വനിതാസംഘം യൂണിയൻ ജോയിന്റ് സെക്രട്ടറി ലത ബാലൻ, യൂണിയൻ കൗൺസിലർമാരായ പി.ആർ. മോഹനൻ, സി.ജി. അനിൽകുമാർ, ടി.ആർ. പുഷ്‌കരൻ, അനിൽ തോട്ടവീഥി, കെ.ഡി. സത്യൻ ജയബോസ് എന്നിവർ സംസാരിച്ചു. സി.ജി. ജനാർദ്ദനൻ സമാരക അവാർഡ് ലഭിച്ച സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ ആദരിച്ചു. സെക്രട്ടറിയായി ഷെജി നാരായണനെയും വനിതാസംഘം പ്രസിഡന്റായി ഹീരലാലിനെയും തിരഞ്ഞെടുത്തു.