ചാവക്കാട്: കടലിലും, പുഴയിലും മത്സ്യ ലഭ്യത കുറഞ്ഞ ശേഷം തൊഴിൽ ഇല്ലാതെ ഇരുന്നിരുന്ന ചില മത്സ്യതൊഴിലാളികൾക്ക് ചേറ്റുവ പാലത്തിന്നടിയിൽ നിന്നും കല്ലുമ്മക്കായ ലഭിച്ചു തുടങ്ങി. കല്ലുമ്മക്കായ കിട്ടിത്തുടങ്ങിയതോടെ, കൂടുതൽ തൊഴിലാളികൾ കല്ലുമ്മക്കായ എടുക്കാനായി എത്തിത്തുടങ്ങി. കിലോയ്ക്ക് 150 രൂപ നിരക്കിൽ വില്പന നടത്തുന്നതെങ്കിലും വാങ്ങാൻ പല ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളായ സോമൻ വാക്കാട്ട്, തേർമണി, തേർ മുരളി, തേർ ഗോപി എന്നിവരാണ് ആദ്യം കല്ലുമ്മക്കായ എടുത്ത് തുടങ്ങിയത്...