ചാലക്കുടി: അന്തരിച്ച പടിഞ്ഞാറെ ചാലക്കുടിയിലെ അജീഷ് ഗോപാലന്റെ സ്മരണാർത്ഥം പ്രളയത്തിൽ ദുരിതം നേരിട്ട കുടുംബത്തിനായി അജീഷ് ഫൗണ്ടേഷൻ നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം നടന്നു. തച്ചുടപറമ്പിലെ തെക്കേടത്ത് ശാന്ത വേലുവിനാണ് പുതിയ വീട് നിർമ്മിച്ച് നൽകിയത്. തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: കെ.എസ്. സുദർശൻ താക്കാൽദാനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി.
വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ ധനസഹായ വിതരണം നിർവഹിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ആർ. രാജശേഖരൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, പി.എം. ശ്രീധരൻ, മേഖലാ പ്രസിഡന്റ് കെ.കെ. വിജയൻ, ഫാ. ജോസ് മാളിയേക്കൽ, മുൻ എം.എൽ.എ: എ.കെ. ചന്ദ്രൻ, മുൻ നഗരസഭാ ചെയർമാൻ അഡ്വ. കെ.ബി. സുനിൽകുമാർ, അഡ്വ. ബിജു ചിറയത്ത്, വി.കെ. കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.