temple
ഷഢാധാര പ്രതിഷ്ഠാ ചടങ്ങുകൾ

ചാലക്കുടി: പൂലാനി കുറുപ്പം ശിവപുരി ശ്രീ ഉമാ മഹേശ്വര ക്ഷേത്രത്തിലെ ഷഢാധാര പ്രതിഷ്ഠ ഭക്തിസാന്ദ്രമായി. തന്ത്രി കാരണത്ത് മനയിൽ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. പുത്തുക്കാവ് സുരേഷായിരുന്നു ക്ഷേത്രം സപതി. രാവിലെ മുതൽ ശുദ്ധിക്രിയകൾ തുടങ്ങി. ഉച്ചയോടെയായിരുന്നു ശ്രീകോവിൽ നിർമ്മാണത്തിന് ആധാരമായ ഷഢാധാര പ്രതിഷ്ഠ. സ്ത്രീകളടക്കം നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. സ്വർണ്ണ കണികളുടെ സമർപ്പണവും നടന്നു. മേൽ ശാന്തി പടുതോൾ മനയിൽ സന്തോഷ് നമ്പൂതിരി സഹ കാർമ്മികനായിരുന്നു. അന്നദാനവും നടന്നു. പ്രസിഡന്റ് പി.പി. പ്രജേഷ്, സെക്രട്ടറി സി.ആർ. റിജു, ട്രഷറർ ബിബിൻ ഭാസ്‌കരൻ തടങ്ങിയവർ നേതൃത്വം നൽകി.