എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടിയിൽ കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി രവി (52) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ കൊല്ലൻപടിയിൽ ജോലി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ രവിയെ ഇടിച്ച കാറിൽ തന്നെ നാട്ടുകാർ പന്നിത്തടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എരുമപ്പെട്ടി പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: അംബിക. മക്കൾ: രേഷ്മ, രഞ്ജിത്ത്.