തൃശൂർ: പൂര ദിനങ്ങളിൽ റെയിൽവേക്ക് ലഭിച്ചത് 17,26,428 രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,81,061 രൂപയുടെ വരുമാനമാണ് ഇക്കുറി കൂടുതലായി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ വരുമാനം 13,45,367 രൂപയായിരുന്നു. 25,845 യാത്രക്കാർ 15,482 ടിക്കറ്റുകളാണ് എടുത്തത്. ടിക്കറ്റ് കൗണ്ടറിലൂടെ 21,519 യാത്രക്കാർ 12,852 ടിക്കറ്റുകളാണ് എടുത്തത്. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷിനുകളിലൂടെ 3736 യാത്രക്കാർ 2512 ടിക്കറ്റുകൾ എടുത്തു. മൊബൈൽ ആപ്പിലൂടെ 236 യാത്രക്കാർ 228 ടിക്കറ്റുകളും എടുത്തു. സാധാരണ നിലയിൽ ശരാശരി 7,900 ടിക്കറ്റും 8.89 ലക്ഷം വരുമാനവും ലഭിക്കുന്നിടത്താണ് വമ്പൻ വരുമാനം. ജീവനക്കാരുടെ കുറവ് മൂലം സ്‌ക്വാഡ്‌ പോലും ഉണ്ടായിരുന്നില്ല. ടിക്കറ്റ് പരിശോധന കൂടി ഉണ്ടായിരുന്നെങ്കിൽ ഇത് റെക്കാഡ്‌ നേട്ടമായി മാറുമായിരുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.