തൃശൂർ: കേരള സ്‌റ്റേറ്റ് തായ്‌കൊണ്ടോ ഇൻസ്ട്രക്ടർ സെമിനാർ 17, 18, 19 തീയതികളിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. തായ്‌കൊണ്ടോ അസോസിയേഷൻ ഒഫ് കേരളയും ജില്ലാ തായ്‌കൊണ്ടോ അസോസിയേഷനും നടത്തുന്ന സെമിനാർ 18ന് 10ന് ബാബു എം. പാലിശേരി ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനാവും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യാതിഥിയാവും. ആൺ, പെൺ വിഭാഗങ്ങളിൽനിന്ന് 200ലധികം കായികതാരങ്ങൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജില്ലാ തായ്‌കൊണ്ടോ അസോസിയേഷൻ സെക്രട്ടറി ബഷീർ താമരത്ത്, പ്രസിഡന്റ് കെ.എൽ. മഹേഷ്, സീനിയർ ഇൻസ്ട്രക്ടർ പി.വി. ലക്ഷ്മി എന്നിവർ പങ്കെടുത്തു...