rama
ടി.കെ രാമചന്ദ്രൻ

തൃശൂർ: ഹോങ്കോംഗിൽ നടന്ന ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും മൂന്ന് വെള്ളിയും നേടി തൃശൂർ റൂറൽ സൈബർ സെൽ എ.എസ്.ഐ: ടി.കെ. രാമചന്ദ്രൻ സ്‌ട്രോംഗ് മാൻ ഒഫ് ഏഷ്യ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. സൗത്ത് ആഫ്രിക്കയിൽ ഒക്ടോബറിൽ നടക്കുന്ന ലോക പവർ ലിഫ്‌ടിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ രാജ്യത്തിനായി രാമചന്ദ്രൻ മത്സരിക്കും. നിലവിൽ പൊലീസ് ബോഡി ബിൽഡിംഗ് ടീമിൽ അംഗമായ ഇദ്ദേഹം 2016ൽ രാജസ്ഥാനിൽ നടന്ന പവർ ലിഫ്‌ടിംഗ് ചാമ്പ്യൻഷിപ്പിൽ 4 സ്വർണവും 2015 ൽ ഹോങ്കോംഗിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഒരു വെങ്കലവും 2012ലെ ഉദയ്‌പൂർ ചാമ്പ്യൻഷിപ്പിൽ 4 വെള്ളിയും നേടിയിട്ടുണ്ട്. 10 വർഷമായി ദേശീയ തലത്തിൽ നിരവധി സ്വർണവും വെള്ളിയും നേടിയ ഇദ്ദേഹം മിസ്റ്റർ സൗത്ത് ഇന്ത്യയായും മിസ്റ്റർ കേരളയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.