കൊടകര: പഞ്ചായത്ത് ഐ.എസ്.ഒ 90012015 സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. ടോട്ടൽ ക്വാളിറ്റി സർവീസസ്, ഹൈദരാബാദ് എന്ന സ്ഥാപനം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് ഓഫീസിൽ ഓഡിറ്റ് നടത്തിയതിനു ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. 2022 മേയ് മാസം ഒമ്പത് വരെയാണ് ഈ സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ അറിയിച്ചു.