തൃശൂർ : ഡെങ്കിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി ദേശീയ ഡെങ്കി ദിനമായ ഇന്ന് ജില്ലയിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഈ വർഷം ജനുവരി മുതൽ ആകെ 12 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2018 ൽ ആകെ 205 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2018 ൽ മറ്റത്തൂർ, പുത്തൻചിറ, വെള്ളാങ്കല്ലൂർ, വേലൂക്കര, വരന്തരപ്പിള്ളി , കൂളിമുട്ടം , പാഞ്ഞാൾ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 2019 ൽ കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് നെന്മണിക്കര, വെള്ളാനിക്കര എന്നിവിടങ്ങളിൽ നിന്നാണ്. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒല്ലൂർ പടവരാട് നടക്കും. രാവിലെ 9 ന് കൊതുകുകളുടെ ഉറവിട നശീകരണ കാമ്പയിൻ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .കെ.ജെ. റീന നിർവഹിക്കും...