ചാവക്കാട്: ചേറ്റുവ ഹൈവേ റോഡിലെ കാനകൾ യഥാസമയം വൃത്തിയാക്കാത്തതിനെ തുടർന്ന് ചപ്പും ചവറും നിറഞ്ഞതിനെ തുടർന്ന് പലയിടത്തും വെള്ളം ഒഴുകിപ്പോകുന്നില്ല. എം.ഇ.എസ് സെന്ററിൽ ഹെൽത്ത് സെന്ററിന്റെ പരിസരത്തായി പ്ലാസ്റ്റിക് കിറ്റുകൾ അടക്കം വലിയ മാലിന്യക്കൂമ്പാരവും കുന്നുകൂടിക്കിടക്കുന്നുണ്ട്. മഴ ശക്തി പ്രാപിക്കുമ്പോഴേക്കും, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നും രണ്ടും വാർഡുകളിലെ മാലിന്യം നീക്കണമെന്നും കാന വൃത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.