തൃശൂർ: രാജസൂയം മാസിക ചെറുകഥാ പുരസ്‌കാരം മിഥുൻ അയ്യപ്പന്. അളഗപ്പ കമ്മ്യൂണിറ്റി മൂവ്‌മെന്റുമായി സഹകരിച്ച് രാജസൂയം മാസിക സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിലാണ് പുരസ്‌കാരം ലഭിച്ചത്. മിഥുൻ അയ്യപ്പന്റെ 'അവസാനത്തെ പെണ്ണ് ' എന്ന ചെറുകഥയാണ് പുരസ്‌കാരത്തിന് അർഹമായത്. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജെ. അനിൽ കുമാറിന്റെ എം.എം. ബെരേറ്റ' എന്ന കഥ രണ്ടാം സ്ഥാനവും പി.വി. സുരേഷിന്റെ 'തിരണ്ടുകല്ല്യാണം' എന്ന കഥ മൂന്നാം സ്ഥാനവും നേടി. പുരസ്‌കാരങ്ങൾ വെള്ളിയാഴ്ച തൃശൂർ സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മാനിക്കുമെന്ന് രാജസൂയം എഡിറ്റർ സി.കെ. വിശ്വംഭരൻ അറിയിച്ചു.