ഇരിങ്ങാലക്കുട: കാറിന് പിറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കുളം നെറ്റിയാട് സെന്ററിന് അടുത്ത് എളയേടത്ത് രഘുനാഥാണ് (38) മരിച്ചത്.
രാത്രി പത്ത് മണിയോടെ എടക്കുളം പാലത്തിനടുത്തുള്ള കപ്പേള പരിസരത്തായിരുന്നു അപകടം. ഇയാൾ വീട്ടിൽ നിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് വരികയായിരുന്നു. അപകടം നടന്നയുടനെ നാട്ടുകാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസുഖത്തെ തുടർന്ന് എഴ് മാസങ്ങൾക്ക് മുമ്പാണ് ഭാര്യ അശ്വതി മരിച്ചത്. മക്കൾ: അർജുൻ, അനന്തു കൃഷ്ണൻ, കൃഷ്. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.