ചാലക്കുടി: വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ലക്ഷ്യം വച്ച് താത്കാലികമായി വീതികൂട്ടിയ റോഡിൽ നിന്നും രൂക്ഷമായ പൊടിപടലങ്ങൾ ഉയരുന്നത് പരിഹരിക്കാൻ ദേശീയപാതാ അധികൃതർ ശ്രമം തുടങ്ങി. ടാങ്കർ ലോറിയിൽ വെള്ളം പമ്പ് ചെയ്താണ് പൊടി ശമിപ്പിക്കുന്നത്. ബുധനാഴ്ച പകൽ രണ്ടുവട്ടം ഇത്തരത്തിൽ വെള്ളം തെളിച്ചു. ക്രോസിംഗ് റോഡിന്റെ വീതികൂട്ടിയ ഭാഗങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ സർവീസ് റോഡിൽ അടിഞ്ഞു കൂടിയിരിക്കുകയാണ്. ഇതോടൊപ്പം സമീപത്തെ മറ്റിടങ്ങളിലേക്കും ഇതു ബാധിക്കുന്നു. പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് താത്കാലിക പ്രതിവിധി കണ്ടെത്തിയത്.