ചാലക്കുടി: സൗത്ത് ചാലക്കുടിയിലെ കനാൽ വൃത്തിയാക്കുന്ന ജോലികൾ ഇറിഗേഷൻ അധികൃതർ നേരിട്ട് ചെയ്തു തുടങ്ങി. ബുധനാഴ്ച മുതൽ അവർ കരാർ കൊടുത്ത ജോലിക്കാരാണ് ചെളി മാറ്റാനെത്തിയത്. നഗരസഭയും നിർദ്ദേശ പ്രകാരം മറ്റൊരു സ്വകാര്യ കരാറുകാരനായിരുന്നു ആദ്യ വിവസം മണ്ണെടുക്കാനെത്തിയത്. എന്നാൽ അഴക്കു നിറഞ്ഞ മണ്ണും കനാൽ വൃത്തിയാക്കുന്നതിലെ പ്രയത്‌നവും മൂലം ഇയാൾ ദൗത്യത്തിൽ നിന്നും പിൻവാങ്ങി. തുടർന്നാണ് ഇറിഗേഷൻ വകുപ്പിന്റെ കരാറുകാരൻ രംഗത്തെത്തിയത്. മൂന്നര ലക്ഷം രൂപയാണ് വകുപ്പ് ഇതിന് അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസം മുതൽ കനാൽ വൃത്തിയാക്കുന്നതിന് നഗരസഭയിൽ നിന്നും കണ്ടിജന്റ് ജീവനക്കാരെ വിട്ടുനൽകാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭയുടെ ജെ.സി.ബി അടക്കമുള്ള വാഹനങ്ങളും ഇതിനായി വിനിയോഗിക്കും.