തൃപ്രയാർ: എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വലപ്പാട് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ വിദ്യാർത്ഥികളെ ഗീതഗോപി എം.എൽ.എയുടെ നേതൃത്വത്തിൽ വിട്ടിലെത്തി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ, സ്ഥിരം സമിതി ചെയർമാൻ പി.എസ്. ഷജിത്ത്, പൊതു പ്രവർത്തകരായ കെ.കെ. ജിനേന്ദ്ര ബാബു, പി.കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി. എസ്.എസ്.എൽ.സി ഉന്നത വിജയം കരസ്ഥമാക്കിയ കുറുപ്പത്ത് സുനിൽകുമാർ മകൾ സ്‌നേഹ കെ.എസ്, കുറുപ്പത്ത് സുരേഷ് മകൾ സ്വാത്തിക കെ.എസ്, നെടിയിരിപ്പിൽ ഷാജി മകൻ ശിവ, പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ കുറുപ്പത്ത് സുബ്രഹ്മണ്യൻ മകൾ സാന്ദ്ര കെ.എസ് , നെടിയിരിപ്പിൽ മണി മോഹൻ മകൾ മേഘ, നെടിയിരിപ്പിൽ ഷാജി മകൾ ലക്ഷ്മി എന്നിവരെയാണ് വീട്ടിലെത്തി അനുമോദിച്ചത്.