കൊടുങ്ങല്ലൂർ: കെയർ ഹോം പദ്ധതി പ്രകാരം പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽദാനം ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജി. മുരളീധരൻ നിർവഹിച്ചു. കാവിൽക്കടവ് സ്വദേശി അടിമച്ചാലിൽ ബാലകൃഷ്ണൻ ഭാര്യ സരസ്വതിയമ്മക്കാണ് വീട് നിർമ്മിച്ച് നൽകിയത്. മുൻ നഗരസഭാ ചെയർമാൻ കൂടിയായ വാർഡ് കൗൺസിലർ സി.സി. വിപിൻചന്ദ്രൻ, അസി. രജിസ്ട്രാർ ഗീത, യുണിറ്റ് ഇൻസ്പെകടർ സിജി, ബാങ്ക് ഭരണസമിതി അംഗങ്ങളായ ശ്രീദേവി വിജയകുമാർ, ടി.കെ. ലാലു, സി.ഡി. ബുൾഹർ, പി.എൻ. രാമദാസ്, കെ.കെ. പ്രദീപ് കുമാർ, ബാങ്ക് സെക്രട്ടറി എം.എസ്. മണി, ജീവനക്കാരായ ഒ.ആർ. രാമചന്ദ്രൻ, എ.ജെ. സുബിൻ തുടങ്ങിയവർ പങ്കെടുത്തു