മാള: കുതിരപ്പുറത്ത് സാഹസിക യാത്ര നടത്തുന്ന കൃഷ്ണയെ അഭിനന്ദിക്കാൻ വി.ആർ. സുനിൽകുമാർ എം.എൽ.എ കാളിന്ദിയിലെത്തി. മൈസൂരിൽ പരിശീലനം നടത്തുന്ന കൃഷ്ണ രണ്ട് ദിവസത്തെ അവധിയിൽ വീട്ടിലെത്തിയപ്പോഴാണ് എം.എൽ.എ കാണാനെത്തിയത്. സുനിൽകുമാർ എം.എൽ.എ പൊന്നാട അണിയിച്ചാണ് കൃഷ്ണയെ അനുമോദിച്ചത്. പഠനകാര്യങ്ങൾ ചോദിച്ചറിഞ്ഞ എം.എൽ.എ ആശംസകൾ അർപ്പിച്ചാണ് മടങ്ങിയത്. വാർഡ് മെമ്പർ ബിന്ദു ബാബു ഒപ്പമുണ്ടായിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ കൃഷ്ണ ഇനി മൈസൂരിലാണ് തുടർ പഠനം നടത്തുന്നത്.