ഇരിങ്ങാലക്കുട: കൂടൽമാണിക്യം ഉത്സവം കഴിഞ്ഞ് മടങ്ങുന്ന വഴി പുറ്റിങ്ങൽ ക്ഷേത്രത്തിന് സമീപത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മാടായികോണം സ്വദേശി പാറയിൽ രജീഷാണ് (36) മരിച്ചത്. ഭാര്യയും മകളുമൊത്ത് ഉത്സവം കഴിഞ്ഞ് വരുന്ന വഴി കാറളം സ്വദേശിയുടെ ബൈക്കുമായി കൂട്ടിയിടിച്ച് തെറിച്ച് വീണ് രജീഷിന്റെ തല സമീപത്തെ സ്ലാബിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിച്ചു.
അമ്മ: രമദേവി, അച്ഛൻ: പരേതനായ കൃഷ്ണൻകുട്ടി, ഭാര്യ: കൃഷ്ണ. മകൾ: തീർത്ഥ. സംസ്‌കാരം നടത്തി.