bhaiavatham
ആളൂർ എടത്താടൻ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

ചാലക്കുടി: ആളൂർ എസ്.എൻ.ഡി.പി സമാജം എടത്താടൻ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. എല്ലാ ദിവസവും ഉച്ചക്ക് പ്രസാദ ഊട്ട്‌ നടക്കും. യജ്ഞ നാലാം ദിവസമായ 18ന് സന്ധ്യക്ക് ശേഷം വിദ്യാഗോപാലമന്ത്രാർച്ചന നടക്കും. 21ന് യജ്ഞം സമാപിക്കും. മധു മുണ്ടക്കയമാണ് യജ്ഞാചാര്യൻ.