കൊടുങ്ങല്ലൂർ: കാലിക പ്രസക്തിയുള്ളതും ജനങ്ങൾക്ക് എതിരാകുന്നതുമായ നടപടികൾ വരുമ്പോൾ കേരളത്തിലെ സാംസ്കാരിക നായകന്മാർ മൗനത്തിലാകുന്നത് നാടിന്റെ ശാപമാണെന്നും പല സാംസ്കാരിക നായകരും രാഷ്ട്രീയത്തിന്റെ ഇംഗിതങ്ങൾക്ക് അനുസരിച്ചാണ് വായ തുറക്കുന്നതെന്നും സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി യോഗം. എസ്.എൻ.ഡി.പി ഹാളിൽ നടന്ന യോഗം കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ. അജിതൻ മേനോത്തിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി.എം. മൊഹിയുദ്ദീൻ, അഡ്വ. ഒ.എസ്. സുജിത്ത്, ജയിംസ് കുറ്റിക്കാട്, സുരേഷ് അന്നമനട, കെ.പി. സുനിൽ കുമാർ, ഇ.എസ്. സാബു, ഡിൽഷൻ കൊട്ടെക്കാട്, ഇ.എഫ്. പീയൂസ്, സി.എസ്. തിലകൻ, മുരളീധരൻ ആനാപ്പുഴ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. ഒ.എസ്. സുജിത്ത് (ചെയർമാൻ), ഇ.എഫ്. പിയൂസ് (ജനറൽ കൺവീനർ), കെ.എ. ബഷീർ (ട്രഷറർ) എന്നിവരടങ്ങിയ സമിതിയെ യോഗം തരഞ്ഞെടുത്തു.