തൃപ്രയാർ: ടി.എസ്.ജി.എയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ഏപ്രിൽ അഞ്ച് മുതൽ നടത്തിയ വോളിബാൾ, ഫുട്ബാൾ കോച്ചിംഗ് ക്യാമ്പുകളുടെ സർട്ടിഫിക്കറ്റ് വിതരണം വലപ്പാട് എസ്.ഐ: വിനോദ് വലിയാറ്റൂർ നിർവഹിച്ചു. ടി.എസ്.ജി.എ .വൈസ് ചെയർമാൻ സി.എം. നൗഷാദ് അദ്ധ്യക്ഷനായി. ടി.യു. സുഭാഷ് ചന്ദ്രൻ, എം.സി. സക്കീർ ഹുസൈൻ, എ.പി. രഞ്ജിത്ത്, സി.കെ. പാറൻ കുട്ടി, പി.ബി. ഹരിലാൽ, ജിൻസി വർഗീസ് എന്നിവർ സംസാരിച്ചു.