തൃശൂർ: കൊക്കർണിപ്പറമ്പിൽ കോർപറേഷൻ കുഴി കുത്തിയിട്ട മാലിന്യം ദേവസ്വം ബോർഡ് മാറ്റി. കോർപറേഷന് മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് നോട്ടീസ് നൽകിയെങ്കിലും അതിന് തയ്യാറായിരുന്നില്ല. ഹൈന്ദവ സംഘടനകൾക്ക് നൽകിയ ഉറപ്പ് പാലിച്ചു കൊണ്ടാണ് മാലിന്യം എടുത്ത് മാറ്റിയത്. മാലിന്യം നീക്കം ചെയ്യാൻ ഹിന്ദു ഐക്യവേദി പ്രവർത്തകരും ഉണ്ടായിരുന്നു.