ചാവക്കാട്: മണത്തല മരണാനന്തര സഹായ സമിതിയുടെ ഓഫീസ് മന്ദിരത്തിന്റെ കല്ലിടൽ കർമ്മം ചാവക്കാട് നഗരസഭാ കൗൺസിലർ പി.ഐ. വിശ്വംഭരൻ നിർവഹിച്ചു. മരണാനന്തര സഹായ സമിതിക്ക് വേണ്ടി കളത്തിൽ നാരായണൻ മകൻ രാധാകൃഷ്ണൻ (മാർഷൽ ബാബു) ദാനമായി നൽകിയ രണ്ട് സെന്റ് ഭൂമിയിലാണ് ഓഫീസ് മന്ദിരം പണിയുന്നത്. കൂടാതെ 25000 രൂപയും ഓഫീസ് പണിയാനുള്ള ധനസഹായവും വാർഷിക പൊതുയോഗത്തിൽ രാധാകൃഷ്ണൻ നൽകിയിരുന്നു. മരണാനന്തര സഹായ സമിതി പ്രസിഡന്റ് അത്തിക്കോട്ട് മാധവൻ, സെക്രട്ടറി നരിയമ്പുള്ളി ശിവാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എസ്. വിശ്വനാഥൻ, ജോയിന്റ് സെക്രട്ടറി എ.എം. സിദ്ധാർത്ഥൻ, ട്രഷറർ എം.എ. ചന്ദ്രൻ, എ.എസ്. വിജയൻ, കെ.കെ. സഹദേവൻ, ഐ.എസ്. ജയപ്രകാശൻ, ശങ്കരനാരായണൻ എന്നിവർ കല്ലിടൽ കർമ്മത്തിന് നേതൃത്വം നൽകി.