കയ്പ്പമംഗലം പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് തൊഴുത്ത് നിർമിച്ചു നൽകുന്ന പദ്ധതിയുടെ വിശദീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
കയ്പ്പമംഗലം: കയ്പ്പമംഗലം പഞ്ചായത്ത് മുഴുവൻ ക്ഷീരകർഷകർക്കും തൊഴുത്ത് നിർമിച്ചു നൽകുന്ന പദ്ധതിയുടെ വിശദീകരണ യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പാലുത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അ
ഖില വേണി അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. ജിതേന്ദ്ര കുമാർ, ജോയിന്റ് ബി.ഡി.ഒ ഷംല, എൻ.ആർ.ഇ.ജി എ.ഇ. ശരണ്യ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ക്ഷീരകർഷക സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.