കൂർക്കഞ്ചേരി: സോമിൽ റോഡ് കീഴ്‌തൃക്കോവിൽ ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും. വൈകീട്ട് അഞ്ചിന് ഭദ്രദീപം തെളിക്കൽ, തുടർന്ന് കലവറ നിറയ്ക്കൽ എന്നിവ നടക്കും. 20ന് രാവിലെ 6.30 മുതൽ വൈകീട്ട് 6.30 വരെയാണ് പരായണവും വിവരണവും. പുത്തില്ലം മധു നാരായണനാണ് യജ്ഞാചാര്യൻ. സപ്താഹം 26ന് സമാപിക്കും. എം.ജി. രാമചന്ദ്രൻ, കെ.ബി. രാഹുലൻ, സി.എൻ. അജയകുമാർ, എം.ജി. പുഷ്പാഗദൻ, കെ. മാധവകുമാർ, കെ.സി. പവിത്രൻ, എം.എസ്. രജീവ്, സന്തോഷ് അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.