sndp
ശ്രീനാരായണ കലോത്സവം ഗുരുവായൂർ യൂണിയൻ മത്സരാർത്ഥികൾക്ക് വൈസ് ചെയർമാൻ കെ.ടി. വിജയൻ സമ്മാനദാനം നിർവഹിക്കുന്നു

ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ശ്രീനാരായണ കലോത്സവം മത്സരാർത്ഥികൾക്ക് സമ്മാനദാന വിതരണം നടത്തി. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ഓഫീസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ആമുഖപ്രഭാഷണം നടത്തി. മത്സരത്തിൽ വിജയിച്ച വിജയികൾക്ക് ചെയർമാൻ കാഞ്ഞിരപ്പറമ്പിൽ രവീന്ദ്രൻ, വൈസ് ചെയർമാൻ കെ.ടി. വിജയൻ എന്നിവർ സമ്മാനദാനം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എസ്. വിമലാനന്ദൻ മാസ്റ്റർ, പി.പി. സുനിൽകുമാർ (മണപ്പുറം), യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷൈലജ കേശവൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ. രാജൻ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, ഇ.ഐ. ചന്ദ്രൻ, രാമചന്ദ്രൻ തിണ്ടിയേത്ത്, പി.കെ. മനോഹരൻ, കെ.കെ. പ്രധാൻ, കെ. പ്രദീഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ കലോത്സവത്തിൽ സദാചാരം എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സര വിജയിക്ക് പ്രത്യേക ഉപഹാരം നൽകി. തുടർന്ന് കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ജില്ലാ കലോത്സവത്തിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. യൂണിയൻ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.