sndp
വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അവധിക്കാല ക്യാമ്പ് യൂണിയന്‍ സെക്രട്ടറി, ടി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: എസ്.എൻ ഡി.പി യോഗം പുതുക്കാട് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്യത്തിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല ക്യാമ്പ് നടത്തി. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് രജനി സുധാകരൻ അദ്ധ്യക്ഷയായി. സെക്രട്ടറി ഭാഗ്യവതി ചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി, ഡയറക്ടർ ബോഡ് അംഗം കെ.എം. ബാബുരാജ്, പി.ആർ. വിജയകുമാർ, ഗിരിജ തിലകൻ, അഡ്വ. എം.ആർ. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ. പ്രസാദ്, ശ്വേത പ്രസാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.