വടക്കാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് കിഡ്‌നി രോഗികൾ, കാൻസർ, ഓട്ടിസം ബാധിതർ, അന്ധർ, ഓട്ടിസം ബാധിതർ, കിടപ്പു രോഗികൾ എന്നിവർക്കുള്ള ചികിത്സാ സഹായ വിതരണവും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും നടന്നു. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം. പത്മിനി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി ഉന്നത വിജയികൾക്ക് ഉപഹാര വിതരണം, നിർദ്ധന കുടുംബങ്ങൾക്ക് അരി വിതരണം എന്നിവയും സംഘടിപ്പിച്ചിരുന്നു. കുമാരി കൃഷ്ണൻകുട്ടി അദ്ധ്യക്ഷയായി. ചികിത്സാ സഹായവിതരണം കരീം പന്നിത്തടവും ഉപഹാര സമർപ്പണം പ്രസ് ക്ലബ് ട്രഷറർ ജോണി ചിറ്റിലപ്പിള്ളിയും നിർവഹിച്ചു. ഉണ്ണി ഗ്രാമകല, കെ. ശാന്തകുമാരി, രജീഷ്, ശങ്കരൻ, ഷൈലജ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.