mazha-nasam
ചെന്ത്രാപ്പിന്നി വലിയപുരക്കൽ കോമള ജയരാജന്റെ ഓടിട്ട വീടിന് മുകളില്‍ മരം വീണ നിലയില്‍.

കയ്പ്പമംഗലം: വെള്ളിയാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും ഇടിമിന്നലിലും ചെന്ത്രാപ്പിന്നി മേഖലയിൽ കനത്ത നാശനഷ്ടം. ചെന്ത്രാപ്പിന്നി ഈസ്റ്റിൽ മരം കടപുഴകി വൈദ്യുതി പോസ്റ്റിലും വീടിന് മുകളിലും വീണു. വലിയപുരയ്ക്കൽ കോമള ജയരാജന്റെ ഓടിട്ട വീടിന് മുകളിലാണ് മരം വീണത്. ശബ്ദം കേട്ട് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. തൊട്ടടുത്ത പുളിച്ചാറം വീട്ടിൽ മുഹമ്മദിന്റെ വീട്ടുമുറ്റത്തെ തേക്ക് മരമാണ് കടപുഴകി വീണത്. മുഹമ്മദിന്റെ വീട്ടു മതിലും വൈദ്യുതി പോസ്റ്റും തകർന്നു വീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു. ഇടിമിന്നലിൽ സി.വി. സെന്റർ പരിസരത്തെ നിരവധി വീടുകളിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു..