തൃശൂർ: ജൂൺ 23ന് ഈ വർഷത്തെ ലോക ഒളിമ്പിക് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിക്ടർ മഞ്ഞിലയുടെ അദ്ധ്യക്ഷതയിൽ കായിക സംഘടനകളുടെയും സ്‌പോർട്‌സ് പ്രേമികളുടെയും യോഗം ചേർന്നു. റാലിയുടെ നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് കേരള ഒളിമ്പിക് അസോ. ജോ. സെക്രട്ടറി ടി.ടി. ജെയിംസ് വിശദീകരിച്ചു. ഒളിമ്പിക് റാലി തൃശൂർ തെക്കെഗോപുര നടയിൽ നിന്നാരംഭിച്ച് ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിക്കുന്നതിന് തീരുമാനിച്ചു. സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ ജോഫി മാത്യു (പ്രസിഡന്റ് ഹോക്കി അസോ.), വൈസ് ചെയർമാൻമാരായി ബിന്നി ഇമ്മട്ടി (സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ്), വിക്ടർ മഞ്ഞില, ടി.ഡി. ഫ്രാൻസിസ്, ഡോ.ജോ. ജോസഫ്, ഡേവീസ് മൂക്കൻ എന്നിവരെയും കൺവീനറായി ടി.ടി. ജെയിംസ്, ജോ. കൺവീനർമാരായി ജോയ് വർഗ്ഗീസ്, കെ.ആർ. സുരേഷ്, കോ- ഓർഡിനേറ്ററായി സ്റ്റാലിൻ റാഫേലിനെയും വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു...