ami-

തൃശൂർ: സമരവഴികളിൾ നിഴലായിരുന്ന മകളുടെ വിവാഹ രജിസ്ട്രേഷന് ജയിലിൽ നിന്ന് രൂപേഷ് എത്തി. മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിന്റെയും ഷൈനയുടെയും മകൾ ആമിയുടെയും കൊൽക്കത്തയിലെ ഓർക്കോ ദീപിന്റെയും വിവാഹ രജിസ്ട്രേഷൻ ഇന്നലെയായിരുന്നു. ഏപ്രിൽ 20 ന് മകളെ പറ്റി രൂപേഷ് വിയ്യൂർ ജയിലിൽ നിന്നയച്ച കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇന്നലെ രജിസ്ട്രേഷനിടെ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ രൂപേഷ് വീട്ടിലുണ്ടായിരുന്നു. പൊലീസ് അകമ്പടിയോടെയാണ് എത്തിയത്. ഇന്ന് വാടാനപ്പിള്ളി വ്യാപാരഭവൻ ഹാളിൽ ലളിതമായ സ്വീകരണ പരിപാടിയുണ്ട്, സുരക്ഷാകാരണങ്ങളാൽ പങ്കെടുക്കാൻ അനുമതിയില്ല. സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പിയും വീട്ടിൽ എത്തി. ശാന്തിനികേതൻ വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ യൂറോപ്യൻ സ്റ്റഡീസിൽ ബിരുദ വിദ്യാർത്ഥിനിയാണ് ആമി. കൊൽക്കത്തയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ഓർക്കോ ദീപ് വിപ്ളവ വിദ്യാർത്ഥി പ്രസ്ഥാനമായ യുണൈറ്റഡ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫ്രണ്ടിന്റെ നേതാവാണ്.