kda-minister-cleening

പെരിങ്ങാംകുളം ശുചീകരണം മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: മഴക്കാലത്തിന് മുൻപെ കുളങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്തെ പെരിങ്ങാംകുളം ശുചീകരണം മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സി.പി.എം കൊടകര നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണത്തിനാണ് മന്ത്രി തുടക്കം കുറിച്ചത്. സി.പി.എം കൊടകര ഏരിയാ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. പി.ജി. വാസുദേവൻ നായർ, കെ.ജെ. ഡിക്‌സൺ, പി.ആർ. പ്രസാദൻ, അമ്പിളി സോമൻ, സി.എം. ബബീഷ്, കെ.സി. ജെയിംസ് എന്നിവർ സംസാരിച്ചു.

വെള്ളിക്കുളങ്ങര: സി.പി.എം വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റി വെള്ളിക്കുളങ്ങര ബസ് സ്റ്റാൻഡ് ശുചീകരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. പി.കെ. രാജൻ അദ്ധ്യക്ഷനായി. പി.കെ. കൃഷ്ണൻകുട്ടി, പി.സി. ഉമേഷ്, പീയൂസ് സിറിയക്ക് എന്നിവർ സംസാരിച്ചു.