kda-pravesanolsavam
ചെമ്പൂച്ചിറ ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിക്കുന്ന സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല സംഘാടക സമിതി യോഗം മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: ജൂൺ 3ന് മറ്റത്തൂർ ചെമ്പൂച്ചിറ ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിക്കുന്ന സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാരെയും എം.എൽ.എമാരെയും രക്ഷാധികാരികളാക്കി 200 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം 3000 ത്തിലേറെ പേർ പങ്കെടുക്കുന്ന പരിപാടി വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയായി. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായി. എസ്.എസ്‌.കെ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫിസർ ഡോ. എ.പി. കുട്ടികൃഷ്ണൻ വിഷയാവതരണം നടത്തി. എൻ.കെ. ഉദയപ്രകാശ്, മഞ്ജുള അരുണൻ, കെ.ജെ. ഡിക്‌സൺ, പി.സി. സുബ്രൻ, ജയന്തി സുരേന്ദ്രൻ, പി.പി. പ്രകാശൻ, എ.കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.