ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ പൊലീസ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. എടതിരിത്തി സ്വദേശി താടിക്കാരൻ വീട്ടിൽ സുജിത്ത് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 11.14 നായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയെ തുടർന്ന് നനഞ്ഞ് കിടന്ന റോഡിൽ ബൈക്ക് തെന്നി വീണാതാകാം എന്ന് കരുതുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല.