കൊടുങ്ങല്ലൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിറകെ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായി നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ് വിളിച്ചു ചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചു. വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങളെല്ലാം വൈകീട്ട് ആറിന് അവസാനിപ്പിക്കും. ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ സഞ്ചരിക്കുവാൻ പാടില്ല. പ്രകടനങ്ങൾ അതാത് സ്ഥലങ്ങളിൽ തന്നെ അവസാനിപ്പിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകളും ബാനറുകളും നാളെയെങ്കിലും നീക്കം ചെയ്യണം. ഒരേ സ്ഥലങ്ങളിൽ ഒരേ സമയം ഒന്നിലധികം പ്രകടനം അനുവദിക്കില്ല. അങ്ങനെ വേണ്ടി വന്നാൽ കലാശക്കൊട്ടിന് അനുവദിച്ച അതാത് സ്ഥലങ്ങൾ രാഷ്ട്രീയ കക്ഷികൾ ഉപയോഗിക്കണം എന്നീ നിബന്ധനകളാണ് സർവകക്ഷി യോഗം അംഗീകരിച്ചത്. സർക്കിൾ ഇൻസ്പെക്ടർ കെ.ജി അനീഷ് വിളിച്ചു ചേർത്ത യോഗത്തിൽ നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ, എസ്.ഐ വിപിൻ കെ. വേണുഗോപാൽ, എ.എസ്.ഐ തോമസ്, എം.എസ് വിനയ കുമാർ, ടി.എ. നൗഷാദ്, കെ.സി ഉണ്ണിക്കൃഷ്ണൻ, പി.എസ് അനിൽ കുമാർ, എ.പി പ്രദീപ്, സെൽവൻ മണക്കാട്ടുപടി, കെ.കെ ഉണ്ണിക്കൃഷ്ണൻ, മുഷ്താക് അലി, കെ.പി. സുനിൽ കുമാർ, എം.ജി അനിൽ കുമാർ, ടി.എ സിദ്ദിഖ്, നൗഷാദ് കറുകപ്പാടത്ത് എന്നിവർ പങ്കെടുത്തു...