തൃപ്രയാർ: മകളുടെ വിവാഹ രജിസ്ട്രേഷനായി മാവോയിസ്റ്റ് നേതാവ് രൂപേഷ് വീട്ടിൽ എത്തിയപ്പോൾ പൊലീസ് ഒരുക്കിയത് ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും അടക്കമുള്ള കനത്ത സുരക്ഷ. വലപ്പാട് ചന്തപ്പടിയിലുള്ള ഷൈനയുടെ വീട്ടിലായിരുന്നു രജിസ്ട്രേഷൻ. തൃപ്രയാർ സബ് രജിസ്ട്രാർ ചന്തപ്പടിയിലെ ഇവരുടെ വീട്ടിലെത്തിയാണ് വിവാഹവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചത്. രൂപേഷിന്റെ മകൾ ആമിയുടെയും വരൻ ഓർക്കോയുടെയും അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 19 പേരാണ് ചടങ്ങിനെത്തിയത്. രാവിലെ പത്തോടെ വീട്ടിലെത്തിയ രൂപേഷ് പരോൾ സമയം പൂർത്തിയാക്കി വൈകീട്ട് അഞ്ചിന് തിരികെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങി. ചാലക്കുടി ഡിവൈ.എസ്.പി പി. ലാൽജിക്കായിരുന്നു സുരക്ഷാ ചുമതല. തിങ്കളാഴ്ച വധൂവരന്മാർ ബംഗാളിലേക്ക് തിരിക്കും...