ചാവക്കാട്: വീട്ടുപറമ്പിലെ വിറകുപുര വൃത്തിയാക്കുന്നതിനിടെ കണ്ടത് ഏഴടിയോളം നീളമുള്ള മലമ്പാമ്പും 10 മുട്ടകളും. ഉടൻ തന്നെ മലമ്പാമ്പിനെ പിടികൂടി. ചാവക്കാട് കടപ്പുറം വട്ടേക്കാട് കറുപ്പംവീട്ടിൽ ഉസ്മാന്റെ വീട്ടിലാണ് സംഭവം. വീടിനോട് ചേർന്ന വിറകുപുര വൃത്തിയാക്കുകയായിരുന്ന വീട്ടുകാർ പാമ്പിൻ മുട്ടകളാണ് ആദ്യം കണ്ടത്. ഇവ എടുത്തു മാറ്റുന്നതിനിടെയായിരുന്നു മലമ്പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് പരിസരവാസികളായ യുവാക്കളെത്തി മലമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. പാമ്പിനൊപ്പം മുട്ടകളും വീട്ടു മുറ്റത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്...